സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്; പവന് 120 രൂപ കൂടി 35,880 ആയി
1 min readസംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്; പവന് 120 രൂപ കൂടി 35,880 ആയി
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുടെ വർധനവുമാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 35,880 രൂപയാണ്. ഒരു ഗ്രാമിന് 4485 രൂപയുമാണ് വില. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. നവംബർ 24 ന് 22 കാരറ്റ് സ്വർണം (22 carat gold) ഒരു ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. 35, 760 രൂപയായിരുന്നു ഒരു പവന്റെ വില.
നവംബർ പതിനാറിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. 36,920 രൂപയായിരുന്നു ഒരു പവന് വില. ഈ മാസം തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബർ 3, 4 തീയ്യതികളിൽ ഈ മാസത്തെ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.