കൽപ്പറ്റയിൽ വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമ്മ ദിനാചരണം നടത്തി
കൽപ്പറ്റയിൽ വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമ്മ ദിനാചരണം നടത്തി
കൽപ്പറ്റ : അന്താരാഷ്ട്ര തലത്തിൽ യു.എന്നിന്റെ നേതൃത്വത്തിൽ നവംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച നടത്തിവരാറുള്ള വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമ്മദിനം വയനാട് എൻഫോഴ്സ്മെൻറ് ആർ.ടി. ഒയുടെയും, റിജീയണൽ ട്രാൻസ്പോർട്ട് ഓഫീസ് വയനാടിന്റെയും, വയനാട് റോഡ് സേഫ്റ്റി വളന്റിയേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു.
പരിപാടിയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഗോപീകൃഷ്ണൻ, ഷാനവാസ്. എ, ജയകുമാർ സി.സി, ശരത് കുമാർ. എസ്, വയനാട് റോഡ് സേഫ്റ്റി വളന്റിയർമാരായ പി.കുഞ്ഞി മുഹമ്മദ് മേപ്പാടി, സുരേന്ദ്രൻ കൽപ്പറ്റ തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷാനവാസ്. എ റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു.