വോട്ടര്‍ പട്ടിക പുതുക്കൽ യജ്ഞം ; ജില്ലയിലും വിവരങ്ങൾ തിരുത്താം, പേര് ചേർക്കാം
വോട്ടര്‍ പട്ടിക പുതുക്കൽ യജ്ഞം ; ജില്ലയിലും വിവരങ്ങൾ തിരുത്താം, പേര് ചേർക്കാം
കല്‍പ്പറ്റ: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, വിവരങ്ങള്‍ തിരുത്തുന്നതിനുമായി സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം ജില്ലയില്‍ പുരോഗമിക്കുന്നു.
2022 ജനുവരി ഒന്നിന് 18 വയസ്സോ അതിന് മുകളിലോ പ്രായമെത്തുന്നവര്‍ക്ക് പുതിയ വോട്ടറായി രജിസ്റ്റര്‍ ചെയ്യുവാനും, അടുത്തിടെ താമസം മാറിയവരാണെങ്കില്‍ മേല്‍വിലാസം മാറ്റുവാനും, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ തെറ്റുണ്ടെങ്കില്‍ വിവരങ്ങള്‍ തിരുത്തുവാനും യജ്ഞത്തിലൂടെ സാധിക്കും.
വോട്ടര്‍ ഹെല്‍പ് ലൈന്‍ മൊബൈല്‍ ആപ്പ്, www.nvsp.in, www.voterportal.eci.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈനായി ചെയ്യാവുന്നതാണ്. വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖാന്തിരവും, ബി.എല്‍.ഒയുമായി നേരിട്ട് ബന്ധപ്പെട്ടും സേവനങ്ങള്‍ക്കായി അപേക്ഷിക്കാം.
1950 എന്ന വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്ബറിലും സേവനങ്ങള്‍ക്കായി ബന്ധപ്പെടാം. ഡിസംബര്‍ 30 ന് യജ്ഞം അവസാനിക്കും.