മൂന്ന് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 80 രൂപ കുറഞ്ഞ് 36,000 ആയി

മൂന്ന് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 80 രൂപ കുറഞ്ഞ് 36,000 ആയി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,000 രൂപയാണ് വില. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 4500 രൂപയായി.
കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 36080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.
ഈ മാസം ആറിന് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. പവന് 320 രൂപയാണ് കൂടിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ വിലയിലായിരുന്നു വ്യാപാരം.
