എല്ലാ സംസ്ഥാനങ്ങളും വാറ്റ് നികുതി കുറക്കണം ; ഇന്ധനവിലയില്‍ രാഷ്ട്രീയം പാടില്ലെന്ന് കേന്ദ്രം
എല്ലാ സംസ്ഥാനങ്ങളും വാറ്റ് നികുതി കുറക്കണം ; ഇന്ധനവിലയില്‍ രാഷ്ട്രീയം പാടില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പെട്രോള്‍ /ഡീസല്‍ വിലയിലെ വാറ്റ് നികുതി കുറച്ച് ഉപയോക്താക്കള്‍ക്ക് ആശ്വാസമേകാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ധനവിലയില്‍ രാഷ്ട്രീയം പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
നിലവില്‍ 18 സംസ്ഥാനങ്ങളും ആറു കേന്ദ്ര ഭരണപ്രദേശങ്ങളും വില കുറച്ചിട്ടുണ്ട്. ഹരിയാനയും ഉത്തര്‍പ്രദേശും വില കുറച്ചത് കേന്ദ്ര നികുതി ഉള്‍പ്പെടുത്തിയാണ്. 12 രൂപയാണ് ഇരു സംസ്ഥാനവും കുറച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.
പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിനു പത്തു രൂപയുമാണു കേന്ദ്രം കുറച്ചത്. പുതുക്കിയ നിരക്ക് ബുധനാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു . അതെ സമയം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയാറായിട്ടില്ല.