വയനാട്ടിൽ ആദ്യമായി കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
കല്‍പ്പറ്റ: സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ കല്‍പ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റ പരിധിയില്‍പെട്ട അമ്മാറയില്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ ലൈസന്‍സുള്ള ഡബിള്‍ ബാരല്‍ ഗണ്‍ ഉപയോഗിച്ച് ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം ദിനേഷ് അമ്മാറ വെടിവെച്ചു കൊന്നു.
വയനാട് ജില്ലയില്‍ ആദ്യമായാണ് ഈ ഉത്തരവ് നടപ്പാക്കുന്നത്. ഉടന്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിക്കുകയും നിമിഷങ്ങള്‍ക്കകം തന്നെ സെക്ഷന്‍ ഫോറസ്റ്റര്‍ ചന്ദ്രനും സഹപ്രവര്‍ത്തകരും സ്ഥലത്തെത്തുകയും വേണ്ട പ്രാഥമിക നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കാട്ടുപന്നിക്ക് 135 സെന്റീമീറ്റര്‍ നീളവും 66 സെന്റീമീറ്റര്‍ ഉയരവും 110 സെന്റീമീറ്റര്‍ ചുറ്റുവണ്ണവും 85 കിലോഗ്രാമിന് മുകളില്‍ തൂക്കവും, ഏകദേശം 4 വയസില്‍ കൂടുതല്‍ പ്രായവും ഉണ്ട്.