February 16, 2025

ഒടുവിൽ പ്രതിഷേധങ്ങൾക്കു മുമ്പിൽ മുട്ടുമടക്കി കേന്ദ്രം; പെട്രോള്‍ – ഡീസല്‍ എക്സൈസ് തീരുവ കുറച്ചു

Share

ഒടുവിൽ പ്രതിഷേധങ്ങൾക്കു മുമ്പിൽ മുട്ടുമടക്കി കേന്ദ്രം; പെട്രോള്‍ – ഡീസല്‍ എക്സൈസ് തീരുവ കുറച്ചു

രാജ്യവ്യാപക പ്രതിഷേധത്തിന്റെ മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. പെട്രോള്‍ – ഡീസല്‍ എക്സൈസ് തീരുവ കുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ കുറഞ്ഞവില പ്രാബല്ല്യത്തില്‍ വരും. ദീപാവലി തലേന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 24 മുതലാണ് ഇന്ധന വില വര്‍ധിക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷം ഇതുവരെ പെട്രോള്‍ വില 31 ശതമാനവും ഡീസല്‍ വില 33 ശതമാനവുമാണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോള്‍ വില 26.06 രൂപയും ഡീസല്‍ വില 25.91 രൂപയുമാണ് വര്‍ധിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചു ഉയരുമ്ബോള്‍ നല്‍കിയ നികുതിയിളവ് അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ്.

തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നതും ഇതേ ക്രൂഡോയില്‍ വില ആയിരിക്കും. ഒറ്റ ദിവസം കൊണ്ട് പാചക വാതക വില 266 രൂപ വര്‍ധിപ്പിച്ചത് വഴി ഹോട്ടല്‍ ഭക്ഷണവും ചിലവേറിയ ഒന്നായി രാജ്യത്ത് മാറിയിരുന്നു. പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന മണ്ണെണ്ണ വിലയും കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതോടെയാണ് ഗ്രാമീണ മേഖലകളിലും നഗര മേഖലകളിലും നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടത്. ഇതോടെ ഡീസലിനും പെട്രോളിനും ഉണ്ടായിരുന്ന എക്സൈസ് ഡ്യൂട്ടി മുപ്പത് രൂപയില്‍ താഴെക്ക് എത്തും.

അതേസമയം , കേരളത്തില്‍ ഏഴ് ദിവസം തുടര്‍ച്ചയായി ഇന്ധന വില വര്‍ധിച്ചു. ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില ഇന്നലത്തേതിന് സമാനമാണ്. കേരളത്തില്‍ 110 രൂപയ്ക്ക് മുകളിലാണ് എല്ലാ ജില്ലകളിലും പെട്രോള്‍ വില. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില ഇന്ന് തിരുവനന്തപുരത്താണ് (112 രൂപ 41 പൈസ).


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.