പ്രതിഷേധങ്ങൾക്കിയിലും ഇന്ധന വില ഏറുന്നു; പെട്രോളിന് 35 പൈസ കൂടി കൂട്ടി
1 min read
പ്രതിഷേധങ്ങൾക്കിയിലും ഇന്ധന വില ഏറുന്നു; പെട്രോളിന് 35 പൈസ കൂടി കൂട്ടി
കനത്ത പ്രതിഷേധങ്ങൾക്കിയിലും ഇന്ധന വില ഏറുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ പെട്രോളിന് കൂട്ടിയത് എട്ട് രൂപയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയില്‍ പെട്രോളിനു 110.26 രൂപയാണ്.
ഇന്നലെ പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂട്ടിയിരുന്നു. ഇതിനൊപ്പം വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 265 രൂപയും കൂട്ടിയിരുന്നു.
അതേസമയം ദിനംപ്രതി ഉയരുന്ന പെട്രോള്‍ വിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാത്തത് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാത്തതായിരിക്കും പ്രതിപക്ഷത്തിന്റെ ആയുധം. പാചക വാതക വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ശ്രദ്ധ്ര ക്ഷണിക്കലും സഭയിലുണ്ടാകും.