പൂക്കോട് വെറ്ററിനറി സര്‍വകലാശാല കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; കോളേജും ഹോസ്റ്റലും അടച്ചു

പൂക്കോട് വെറ്ററിനറി സര്‍വകലാശാല കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; കോളേജും ഹോസ്റ്റലും അടച്ചു
വൈത്തിരി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. കോളജിലെ മുപ്പതോളം വിദ്യാര്‍ഥികള്‍ക്കാണ് വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടത്.
ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്ബിളുകള്‍ ശേഖരിച്ചു പരിശോധനക്ക് അയച്ചു. വിദ്യാര്‍ഥികളുടെ രക്ത സാമ്ബിളും പരിശോധനക്ക് അയച്ചിട്ടുണ്ട്. വിവിധ ആശുപത്രികളില്‍ വിദ്യാര്‍ഥികള്‍ ചികിത്സ തേടിയെങ്കിലും വെള്ളിയാഴ്ച രാത്രിവരെ ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ല. പ്രധാനമായും വനിത ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്.
കോളജ് ഈ മാസം 31 വരെ അടച്ചു. കോളജിന് കീഴിലെ ഹോസ്റ്റലുകളും താല്‍ക്കാലികമായി അടച്ചു. വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് കോവിഡ് പോസിറ്റിവായതും കോളജും ഹോസ്റ്റലും അടക്കാന്‍ കാരണമാണെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസം മുമ്ബ് മുതലാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ കോളജില്‍ എത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക പറഞ്ഞു.
വെള്ളത്തിന്റെയും കുട്ടികള്‍ കഴിച്ച ഭക്ഷണത്തിന്റെയും സാമ്ബിള്‍ ശേഖരിച്ചു പരിശോധനക്കയച്ചിട്ടുണ്ടെന്നും അതിനുശേഷം മാത്രമേ വസ്തുത കണ്ടെത്താന്‍ കഴിയൂവെന്നും അവര്‍ അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ഹോസ്റ്റലിലെ കുടിവെള്ള സംഭരണികളടക്കം ശുചീകരിച്ചു.
