ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പണം എങ്ങനെ തിരിച്ചുപിടിക്കാം
ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പണം എങ്ങനെ തിരിച്ചുപിടിക്കാം
കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അടച്ചിടലിനിടെ ഓണ്‍ലൈന്‍ തട്ടിപ്പുവഴി നിരവധിപേര്‍ക്കാണ് പണംനഷ്ടമായത്. കഴിഞ്ഞവര്‍ഷംമാത്രം 2.7 കോടിയലധികം പേരാണ് ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായത്. എസ്‌എംസ്, എടിഎം, കെവൈസി എന്നൊക്കെ പറഞ്ഞ് നിരവധിപേരില്‍നിന്നാണ് തട്ടിപ്പുകാര്‍ ലക്ഷങ്ങള്‍ അടിച്ചുമാറ്റിയത്. ഒറിജിനലിനെ വെല്ലുന്ന വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ചും വന്‍തോതില്‍ പണം തട്ടിയെടുത്തു.
ഇത്തരംതട്ടിപ്പുകളില്‍ ഇരയായവര്‍ക്ക് പണംതിരിച്ചുകിട്ടാന്‍ അര്‍ഹതയുണ്ടെന്നകാര്യം അധികംപേര്‍ക്കും അറിയില്ല. അനിധികൃത ഇടപാടുകള്‍മൂലം നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ ഉടനെ ബാങ്കിനെ സമീപിക്കാനാണ് ആര്‍ബിഐ നല്‍കുന്ന നിര്‍ദേശം.
പണം എങ്ങനെ തിരികെലഭിക്കും?
മിക്കവാറും ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് സാമ്ബത്തിക തട്ടിപ്പില്‍ പണംനഷ്ടമാകുന്നതില്‍നിന്ന് സംരക്ഷണം നല്‍കാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. പണം നഷ്ടമായാല്‍ ഉടനെ ബാങ്കിനെ സമീപിക്കുകയാണ് ചെയ്യേണ്ടത്. ബാങ്കുകള്‍ ഇന്‍ഷുറന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ട് പണംതിരികെ നല്‍കാന്‍ നടപടി സ്വീകരിക്കും.
പത്തുദിവസത്തിനകം ബാങ്ക് നഷ്ടപ്പെട്ട പണം ഉപഭോക്താവിന് കൈമാറും. അനധികൃത ഇടപാടുകള്‍ നടന്നാല്‍ മൂന്നുദിവസത്തിനകം ബാങ്കിനെ വിരവരമറിയിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ 25,000 രൂപവരെ നഷ്ടം ഉപഭോക്താവിന് ഉണ്ടാകാനും സാധ്യത ഉണ്ട്.