September 22, 2024

പതിനേഴുകാരിയെ അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം ; യുവാവ് അറസ്റ്റിൽ

1 min read
Share

പതിനേഴുകാരിയെ അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം ; യുവാവ് അറസ്റ്റിൽ

വെള്ളമുണ്ട: പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍. വെള്ളമുണ്ട കാഞ്ഞായി റഷീദ് (35) ആണ് അറസ്റ്റിലായത്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ കുട്ടികളുടെ അശ്ലീല വീഡിയോകളും, വീട്ടമ്മമാരുള്‍പ്പെടെ നിരവധി സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങളും കണ്ടെത്തി.

വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിനേഴ്കാരിയെ മൊബൈല്‍ ഫോണ്‍ മാര്‍ഗം അടുപ്പം കാണിച്ച് അശ്ലീല സന്ദേശവും മറ്റും അയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്.

വെള്ളമുണ്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോക്‌സോ, ഐ.ടി നിയമങ്ങള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.