പുൽപള്ളിയിൽ പുള്ളിമാനിനെ വേട്ടയാടിയ രണ്ടു പേർ അറസ്റ്റിൽ
പുൽപള്ളിയിൽ പുള്ളിമാനിനെ വേട്ടയാടിയ രണ്ടു പേർ അറസ്റ്റിൽ
പുല്‍പള്ളി: കൃഷിയിടത്തിലിറങ്ങിയ പുള്ളിമാനിനെ വേട്ടയാടിയ കേസില്‍ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.പുല്‍പള്ളി ചാമപ്പാറ പൊയ്കയില്‍ സുരേഷ്, തട്ടുപുരക്കല്‍ ദിനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം ആറിന് ദിനീഷിന്റെ കൃഷിയിടത്തിലിറങ്ങിയ പുള്ളിമാനിനെ വേട്ടയാടുകയായിരുന്നു. ചെതലയം റേഞ്ചര്‍ അബ്ദുല്‍ സമദിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദിനീഷിന്റെ വീട്ടില്‍നിന്ന് 10 കിലോയോളം ഉണക്കിയതും പാകം ചെയ്തതുമായ ഇറച്ചി പിടികൂടിയത്.
മാനിനെ വെടിവെക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്കും കണ്ടെടുത്തു. ഇവര്‍ ഉപയോഗിച്ച ജീപ്പും ബൈക്കും ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനിന്റെ തോലും മറ്റ് അവശിഷ്ടങ്ങളും പുഴയില്‍ ഒഴുക്കിക്കളയുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ചര്‍ സുനില്‍കുമാര്‍, ഫോറസ്റ്റര്‍ മണികണ്ഠന്‍, അഖില്‍ കൃഷ്ണന്‍, ജാന്‍സി, ജിതേഷ്, ഇമ്മാനുവല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.