സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതികൾ പിടിയിൽ
സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതികൾ പിടിയിൽ
കൽപ്പറ്റ: സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതികൾ പിടിയിൽ. പുഴമുടി ചുണ്ടപ്പാടി താമരക്കൊല്ലി ജോസ് (21), പെരുന്തട്ട പൂളക്കുന്ന് തയ്യുള്ളതില്‍ സുമേഷ് (അപ്പൂസ് 22) എന്നിവരെയാണ് കൽപ്പറ്റ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ജൂലൈ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും കല്പറ്റ എസ്.ഐ കെ.എ ഷറഫുദ്ദീനും സംഘവും
കല്പറ്റ പെരുംതട്ട പൂളക്കുന്നില്‍ വാഹനപരിശോധന നടത്തുന്നതിനിടെ സ്‌കൂട്ടറില്‍ നിന്നും രണ്ടര കിലോകഞ്ചാവ് പിടികൂടിയ കേസില്‍ ഓടിരക്ഷപ്പെട്ട പ്രതികളെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ സി.ഐ പി. പ്രമോദും സംഘവും കല്‍പ്പറ്റയില്‍ വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.