തേനീച്ചയുടെ കുത്തേറ്റയാൾ കുഴഞ്ഞുവീണ് മരിച്ചു
തേനീച്ചയുടെ കുത്തേറ്റയാൾ കുഴഞ്ഞുവീണ് മരിച്ചു
പനമരം : കാപ്പുഞ്ചാലിൽ തേനീച്ചയുടെ കുത്തേറ്റ ആദിവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ചെറുകാട്ടൂർ കാട്ടറപ്പള്ളി കോളനിയിലെ കരിയന്റെ മകൻ ഉണ്ണി (46) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കാപ്പുഞ്ചാലിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പണിയെടുക്കുന്നതിനെ ഉണ്ണിക്ക് തേനീച്ചയുടെ കുത്തേറ്റതായാണ് വിവരം. പനമരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ ഉണ്ണിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ഉച്ചയോടെ ഹൃദയാഘാതം മൂലം കുഴഞ്ഞ് വീഴുകയുമായിരുന്നു. തുടർന്ന് പനമരം സി.എച്ച്.സി.യിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പനമരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് പനമരം പോലീസ് പറഞ്ഞു. ബിന്ദുവാണ് ഉണ്ണിയുടെ ഭാര്യ.