പെണ്‍കുട്ടിയെ കബളിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയതായി പരാതി; വയനാട് സ്വദേശി പിടിയിൽ
1 min readപെണ്‍കുട്ടിയെ കബളിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയതായി പരാതി; പൊഴുതന സ്വദേശി പിടിയിൽ
ചെങ്ങന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയ കേസില്‍ പ്രതിയെ വയനാട്ടില്‍ നിന്ന് ചെങ്ങന്നൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. വയനാട് പുലിയതോട്ടത്തില്‍ രഞ്‌ജിത്താ (നൈനേഷ്-35) ണ് അറസ്‌റ്റിലായത്.
വിവാഹിതനും ഒരു കുട്ടിയുടെ അച്‌ഛനുമായ ഇയാള്‍ ചെങ്ങന്നൂര്‍ സ്‌റ്റേഷന്‍ പരിധിയിലുള്ള പെണ്‍കുട്ടിയെയാണ് കബളിപ്പിച്ചത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ എസ്.എച്ച്.ഒ: ജോസ് മാത്യുവിന്റെ നിര്‍ദേശപ്രകാരം എസ്.ഐ: എസ്. നിധീഷിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ ലിലേഷ്, ജയേഷ്, അനീസ് എന്നിവര്‍ ചേര്‍ന്ന് വയനാട്ടില്‍നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.