September 20, 2024

ബത്തേരിയിൽ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണം; കെ. സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാന്‍ കോടതി ഉത്തരവ്

1 min read
Share

ബത്തേരിയിൽ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണം; കെ. സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാന്‍ കോടതി ഉത്തരവ്

ബത്തേരി: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാന്‍ കോടതി ഉത്തരവ്. ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോടിന്റെ ശബ്ദം പരിശോധിക്കാനും സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

ഇരുവരും ഒക്ടോബര്‍ 11ന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിളുകള്‍ നല്‍കണം.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലാണ് കോടതി ഉത്തരവ്. വയനാട് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. കെ സുരേന്ദ്രന്‍ കേസിലെ ഒന്നാം പ്രതിയും പ്രസീത സാക്ഷിയുമാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.