തോണിച്ചാലിൽ വാഹനപരിശോധന; ഗതാഗത കുരുക്കിൽ വലഞ്ഞ് ജനം
തോണിച്ചാലിൽ വാഹനപരിശോധന; ഗതാഗത കുരുക്കിൽ വലഞ്ഞ് ജനം
മാനന്തവാടി: മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനപരിശോധന യാത്രക്കാരെ ദുരിതത്തിലാക്കി. വ്യാഴാഴ്ച രാവിലെയാണ് തോണിച്ചാല്‍ ഇരുമ്പുപാലം മുതല്‍ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഇരുഭാഗത്തേക്കും പോകുന്ന മറ്റ് വാഹനങ്ങള്‍ ഗതാഗതക്കുരുക്കിലകപ്പെട്ടു. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് കുരുക്കിലകപ്പെട്ടത്.
സെപ്റ്റംബര്‍ 30വരെ രേഖ പരിശോധനക്ക് സമയമനുവദിച്ച വാഹന ഉടമകള്‍ ഒന്നിച്ചെത്തിയതോടെയാണ് ഗതാഗതക്കുരുക്ക് ഉണ്ടായതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട്- മാനന്തവാടി റോഡില്‍ ആയിരക്കണക്കിന് യാത്രകരെ വലയ്ക്കുന്ന ഈ അശാസ്ത്രീയ നടപടി എത്രയും വേഗം തിരുത്തണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധ മാര്‍ഗങ്ങളിലേക്ക് യൂത്ത് കോണ്‍ഗ്രസ് നീങ്ങുമെന്നും എടവക മണ്ഡലം കമ്മിറ്റി അറിയിച്ചു.
മണ്ഡലം പ്രസിഡന്‍റ് ഫൈസല്‍ ആലമ്പാടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ശരത് ലാല്‍, ഷിനു, നിതിന്‍ തകരപ്പള്ളി, ജിജി പാറടിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.