നെല്ലിയമ്പത്തെ ഇരട്ടക്കൊലപാതകം: പ്രതി സമീപവാസിയായ അർജുൻ

പനമരം : നെല്ലിയമ്പം ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ പോലീസ് സ്ഥിരീകരിച്ചു. താഴെ നെല്ലിയമ്പം കുറുമ കോളനിയിലെ അർജുൻ (24) നെയാണ് പ്രതിയെന്ന് പോലിസ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് പറയുന്നു.
കൂടുതൽ കാര്യങ്ങൾ അല്പ സമയത്തിനകം അന്വേഷണ ഉദ്യോഗസ്ഥർ വാർത്ത സമ്മേളനത്തിൽ അറിയിക്കും.