ഭയപ്പെടുത്തിയും വെല്ലുവിളിച്ചും തളർത്താനും പിന്തിരിപ്പിക്കാനും ശ്രമിക്കേണ്ട ; പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്ക് യൂത്ത് ലീഗിന്റെ താക്കീത്
ഭയപ്പെടുത്തിയും വെല്ലുവിളിച്ചും തളർത്താനും പിന്തിരിപ്പിക്കാനും ശ്രമിക്കേണ്ട ; പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്ക് യൂത്ത് ലീഗിന്റെ താക്കീത്
സമരത്തെ അപഹാസ്യമായി
ചിത്രീകരിച്ച് വെല്ലുവിളിച്ച പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യൂത്ത് ലീഗ്
പനമരം: ജനകീയ അവകാശ നിഷേധത്തിനെതിരെയുള്ള സമരത്തെ അപഹാസ്യമായി
ചിത്രീകരിച്ച് വെല്ലുവിളിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൻ്റെ ധാർഷ്ട്യത്തിനെതിരെ പനമരം
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് രംഗത്ത്.
ഒരു പ്രദേശത്തെ സഞ്ചാര സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും, ഇക്കാര്യത്തിന് അടിയന്തിര
പരിഹാരം കാണണമെന്ന
യൂത്ത് ലീഗിൻ്റെ ആവശ്യത്തെ അപഹാസ്യമെന്നും
അവകാശത്തിന് വേണ്ടിയുള്ള സമര പോരാട്ടങ്ങളെ നേരിടുമെന്നുമുള്ള
ബ്ലോക്ക് ഭരണ സമിതിയുടെ
വെല്ലുവിളിയെ അതേ അർത്ഥത്തിൽ യൂത്ത് ലീഗ് ഏറ്റെടുക്കുന്നതായി പ്രസിഡൻ്റ് ജാബിർ വരിയിലും സെക്രട്ടറി സി.പി ലത്തീഫും പറഞ്ഞു.
അവകാശങ്ങൾ നിഷേധിക്കുന്ന ഏത് ഭരണകൂടത്തിനെതിരെയും, അത് യു.ഡി.എഫ് ആണെങ്കിലും എൽ.ഡി.എഫ് ആണെങ്കിലും ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ യൂത്ത് ലീഗ്
ഏറ്റെടുത്ത് പരിഹാരം ഉണ്ടാക്കുക തന്നെ ചെയ്യും. ഭയപ്പെടുത്തിയും വെല്ലുവിളിച്ചും തളർത്താനും
പിന്തിരിപ്പിക്കാനും ശ്രമിക്കുന്നവർ ഓർക്കുക ഇത് യൂത്ത് ലീഗാണ്.
അനുനയത്തിൻ്റെ മാർഗ്ഗങ്ങൾ അടയുമ്പോൾ മാത്രമാണ് പ്രക്ഷോഭത്തിൻ്റെ വഴി തിരഞ്ഞെടുക്കുക.
അത് ലക്ഷ്യത്തിലെത്തിക്കാനും യൂത്ത് ലീഗിന് കഴിയുമെന്ന് ഭാരവാഹികൾ അറിയിച്ചു.