October 13, 2024

ഹയർ സെക്കന്ററി പ്രവേശനം: വിപുലമായ സഹായമൊരുക്കി വയനാട് ജില്ലാ പഞ്ചായത്ത് മിഷൻ +1

Share

*ഹയർ സെക്കന്ററി പ്രവേശനം: വിപുലമായ സഹായമൊരുക്കി വയനാട് ജില്ലാ പഞ്ചായത്ത് മിഷൻ +1*

കൽപ്പറ്റ: ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ജില്ലയിൽ
പത്താംതരം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ്.വൺ ഓൺ ലൈൻ രജിസ്ട്രേഷന് പിന്തുണ നൽകുക, പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സമ്പൂർണ്ണ
പ്രവേശനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ പഞ്ചായത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ്
അഡോളസെൻ്റ് കൗൺസലിംഗ് സെൽ.

സെല്ലിൻ്റെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്കീം, കൈറ്റ് വയനാട്, പട്ടിക വർഗ്ഗ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ
ജില്ലയിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് മിഷൻ +1. വിദ്യാർത്ഥികളുടെ സംശയ നിവാരണത്തിനായും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഷയങ്ങൾ പരിചയപ്പെടുത്തുന്നതിനും തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ജില്ലയിലെ മുഴുവൻ ഹൈസ്ക്കുളുകളിലും വെബിനാറുകളും, സംശയ നിവാരണത്തിനായി സെമിനാറുകളും സംഘടിപ്പിക്കും.

അഡ്മിഷൻ ആരംഭിക്കുന്ന മുറയ്ക്ക് എല്ലാ ഹയർ സെക്കന്ററി വിദ്യാലയങ്ങളിലും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഹെല്പ്ഡെസ്കുകൾ പ്രവർത്തിക്കും. ഓൺലൈൻ ആയും വിദ്യാർത്ഥികൾക്ക് സേവനങ്ങൾ ലഭ്യമാക്കും. ഉന്നത വിദ്യാഭ്യാസ മേഖലകളെകുറിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തിയാണ്
ക്ലാസുകൾ നൽകുന്നത്.

വിദ്യാലങ്ങളിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്കുകളിൽ
നാഷണൽ സർവീസ് സ്കീം, കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, എച്ച്.ഐ.ടി.സി മാർ, എസ്.ഐ.ടി.സി.മാർ എന്നിവയ്ക്ക് നേതൃത്വം
നൽകുന്ന അധ്യാപകരുടെയും വളണ്ടിയർമാരുടെയും സേവനം സൗജന്യമായി ലഭ്യമാക്കും. ആൾക്കൂട്ടം ഒഴിവാക്കി മറ്റ് സ്വകാര്യ ഏജൻസികളെ ആശ്രയിക്കാതെ, തെറ്റ് കൂടാതെ അപേക്ഷ സൗജന്യമായി സമർപ്പിക്കാൻ സാധിക്കും.

അഡ്മിഷനുമായി ബന്ധപ്പെട്ട് എന്ത് സംശയമുണ്ടെങ്കിലും വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്ക്കുകളെ സമീപിക്കണം. ഓപ്ഷനുകൾ പരമാവധി നൽകാൻ ശ്രദ്ധിക്കണമെന്ന് കരിയർ ഗൈഡൻസ് ജില്ല കോഡിനേറ്റർ സി.ഇ.ഫിലിപ്പ്, എൻ.എസ്.എസ്. ജില്ലാ കോഡിനേറ്റർ കെ.എസ്.ശ്യാൽ, കരിയർ ഗൈഡൻസ് ജോ. കോഡിനേറ്റർ മനോജ് ജോൺ, കൺവീനർ കെ.ബി.സിമിൽ, എച്ച്.ഐ.ടി.സി. പി.കെ. എന്നിവർ അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.