ഓൺലൈൻ പഠനത്തിനായി
സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു
ഓൺലൈൻ പഠനത്തിനായി
സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു
തരുവണ : കരിങ്ങാരി ഗവ. യു.പി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്കുള്ള ഡിവൈസ് ചലഞ്ചിൻ്റെ ഉദ്ഘാടനം നടന്നു.
അധ്യാപകരും പി.ടി.എ അംഗങ്ങളും മുൻകൈയ്യെടുത്ത് സമാഹരിച്ച പതിമൂന്ന് സ്മാർട്ട് ഫോണുകൾ മാനന്തവാടി എം.എൽ.എ ഒ.ആർ കേളു പി.ടി.എ പ്രസിഡണ്ട് നാസർ സാവാന് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രമേശൻ സി.വി, മൈമൂന കെ.കെ.സി, ബി.പി.ഒ മുഹമ്മദലി മാസ്റ്റർ, എച്ച്.എം സച്ചിദാനന്ദൻ മാസ്റ്റർ, എസ്.എം.സി ചെയർമാൻ എ.മുരളീധരൻ, അധ്യാപകരായ എം.ഗോവിന്ദ് രാജ്, കെ.മമ്മൂട്ടി, ബാലൻ പുത്തൂർ, ടോമി മാത്യു, പി.ത്രീലത, കെ.എം സിന്ധു, പ്രതിഭ എൻ.എസ്, വഹീദ പി , കെ.ജെ ജസ്സി തുടങ്ങിയവർ സംബന്ധിച്ചു.