സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഢനങ്ങൾ – പടിഞ്ഞാറത്തയിൽ ഫോക്കസ് ഗ്രൂപ്പ് ഡിസ്ക്കഷൻ സംഘടിപ്പിച്ചു
സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഢനങ്ങൾ – പടിഞ്ഞാറത്തയിൽ ഫോക്കസ് ഗ്രൂപ്പ് ഡിസ്ക്കഷൻ സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ : സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഢനങ്ങൾ തടയുന്നതിന്റെ ഭാഗമായി പടിഞ്ഞാറത്തറ പഞ്ചയത്തിലെ കുറുമണി വാർഡിലെ പതിനൊന്ന് കുടുംബശ്രീ അംഗങ്ങൾക്ക് കുറ്റുകുളം കമ്മ്യൂണിറ്റി ഹാളിൽ ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷൻ സംഘടിപ്പിച്ചു. മാർഗ് (മൾട്ടിപ്പിൾ ആക്ഷൻ റിസർച്ച് ഗ്രൂപ്പ്) ന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
“ലിംഗ സംവേദനക്ഷമതയുളള പുരുഷ നീതി പങ്കാളിയിലൂടെ ഗാർഹിക പീഡനത്തെ ചെറുക്കുന്നതിലൂടെ സ്ത്രീകളുടെ ജീവിതാവകാശവും ലിംഗ സമത്വവും പ്രോത്സാഹിപ്പിക്കുക” എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് പരിപാടി നടന്നത്. 25 വാർഡുകളിൽ നിന്ന് 25 പുരുഷ വൊളന്റിയർമാരെ വീതം തിരഞ്ഞെടുത്ത് , അവർക്ക് ട്രൈനിങ് നൽകി വരികയാണ്.
ഒരോ വൊളന്റിയർമാരുടെയും നേതൃത്വത്തിൽ അതത് വാർഡുകളിൽ നിന്ന് 50 പുരുഷന്മാരെ ബോധവൽക്കരിക്കുകയും ചെയ്യുന്നു.
വയനാട് പ്രൊട്ടക്ഷൻ ഓഫീസർ എ.നിസ, പടിഞ്ഞാറത്തറ വൈസ് പ്രസിഡന്റ് ഗിരിജ, വാർഡ് മെമ്പർ ബുഷറ, പ്രൊജക്ട് ഇംപ്ലിമെന്റർ നാജിയ ഷിറിൻ എന്നിവർ പങ്കെടുത്തു.
ഗാർഹിക പീഡനത്തെ കുറിച്ചും അത് അനുഭവിക്കുന്ന സ്ത്രീകൾക്കുളള സഹായ സംവിധാനങ്ങളെ കുറിച്ചും പ്രൊട്ടക്ഷൻ ഓഫീസർ അംഗങ്ങളുമായി സംവേദനാത്മക സെഷൻ നടത്തി. ലോക്ഡൗൻ സാഹചര്യത്തിൽ ഗാർഹിക പീഡനങ്ങൾ വർധിക്കുന്നതിനെ കുറിച്ച് ഗ്രൂപ്പ് ചർച്ചയും സംഘടിപ്പിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങളെ മനസിലാക്കുന്നതിനായി മാർഗ്ഗ് തയാറാക്കിയ ഏതാനും ചോദ്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.