വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
1 min readവിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
കണിയാമ്പറ്റ : ചിത്രമൂലയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മില്ലുമുക്ക് സ്വദേശി അറക്ക റസാക്കിന്റെ മകൻ നിയാസ് (15) ആണ് മരിച്ചത്. ഉടനെ കമ്പളക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതായാണ് ലഭ്യമായ വിവരം.