വിദ്യാർഥികളെ അനുമോദിച്ചു
വിദ്യാർഥികളെ അനുമോദിച്ചു
വെള്ളമുണ്ട : ഗ്ലോബൽ കെ.എം.സി.സി കിണറ്റിങ്കൽ, മംഗലശ്ശേരി ശാഖ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു, മദ്രസ്സ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് സി.മൊയ്തുഹാജി ഉദ്ഘാടനം ചെയ്തു. മൊയ്തൂട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കെ.അബ്ദുൽ മജീദ്, സഫുവാൻ മാസ്റ്റർ, എം. അബ്ദുൽ ജലീൽ, കെ.മായൻ ഹാജി, മായൻ മുതിര, ഉബൈദ് അടുക്കത്ത്, ഹാരിസ് മുതിര എന്നിവർ സംസാരിച്ചു.