പനമരം ടൗണിലെ അശാസ്ത്രീയത മാറ്റി; കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കി

പനമരം ടൗണിലെ അശാസ്ത്രീയത മാറ്റി; കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കി
പനമരം: ഒടുവിൽ പനമരം ടൗണിലെ അശാസ്ത്രീയത മാറ്റി. ടൗണിലെ കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കി പകരം മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റി. നിലവിൽ പനമരം ടൗണിൽ കോവിഡ് രോഗികൾ ഇല്ലാത്ത സാഹചര്യത്തിൽ ടൗണിലെ 12-ാം വാർഡിൽപ്പെട്ട ഒരു ഭാഗം കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതും ഇന്ന് രാവിലെ തുറന്ന കടകൾ പൂട്ടിച്ചതും പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതേ തുടർന്ന് വ്യാപാരികളും പഞ്ചായത്തും ജില്ലാ ഭരണകൂടത്തെ സമീപിക്കുകയും വൈകുന്നേരത്തോടെ കണ്ടെയ്ൻമെന്റ് ഒഴിവാക്കുകയുമായിരുന്നു. പത്തും പന്ത്രണ്ടും വാർഡിൽ ഉൾപ്പെട്ട ടൗണിൽ ഒരു ഭാഗത്തെ വ്യാപാരസ്ഥാപനങ്ങൾ തുറക്കുകയും മറുവശത്തെ അടക്കുകയും ചെയ്യുന്നതിൽ അശാസ്ത്രീയത ഉള്ളതായാണ് ആരോപണമുയർന്നത്. നിലവിൽ പനമരത്ത് നിന്നും 12-ാം വാർഡിലെ മൂന്ന് കിലോമീറ്റർ മാറി നീരട്ടാടിയിലായിരുന്നു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്.
