ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധ സമരം സംഘടിപ്പിച്ചു
ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധ സമരം സംഘടിപ്പിച്ചു
വാഴവറ്റ : എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ജില്ലയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തൊഴിലുറപ്പ് കൂലി 600 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽദിനങ്ങൾ 200 ആയി ഉയർത്തുക, നഗരതൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കുക,
സ്ത്രീ സുരക്ഷ ഉറപ്പാക്കുക,
75 തൊഴിൽദിനങ്ങൾ പൂർത്തീകരിച്ച തൊഴിലാളികൾക്ക് ഫെസ്റ്റിവൽ അലവൻസ് നൽകുവാനുള്ള പ്രഖ്യാപനം ഉടൻ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മുട്ടിൽ ഗ്രാമപഞ്ചായത്ത് പാക്കം 10-ാം വാർഡിൽ കെ.എസ്.കെ.ടി.യു വാഴവറ്റ മേഖലാ കമ്മിറ്റിയംഗം റോയിചാക്കോ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സജീവ് പി.ജി, ചാർളി ജോസഫ്, ബെന്നി ടി.എ , ബിജു കെ. ആർ, സെബാസ്റ്റ്യൻ പി.എം, ഷീജ സെബാസ്റ്റ്യൻ, ജോണി സി.ടി തുടങ്ങിയവർ സംസാരിച്ചു.