ഓണക്കിറ്റ് വിതരണം ചെയ്തു.

ഓണക്കിറ്റ് വിതരണം ചെയ്തു.
വാഴവറ്റ : മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് പാക്കം എ.ആർ.ഡി 53 റേഷൻ കടയിൽ എ.എ.വൈ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വാർഡ് തല വിതരണോദ്ഘാടനം വാർഡ് മെമ്പർ സജീവ് പി.ജി നിർവ്വഹിച്ചു. ലൈസൻസി ഷിനോയ് സി.വി, വാർഡ് കൺവീനർ റോയി ചാക്കോ, ബിജു കെ.ആർ തുടങ്ങിയവർ സംസാരിച്ചു.
