കുറുമ്പാലക്കോട്ടയിലെ മരം മുറി; മുറിച്ചത് പടുമരങ്ങളെന്ന് സ്ഥലയുടമ
1 min readകുറുമ്പാലക്കോട്ടയിലെ മരം മുറി; മുറിച്ചത് പടുമരങ്ങളെന്ന് സ്ഥലയുടമ
കോട്ടത്തറ: കോട്ടത്തറ വില്ലേജ് പരിധിയിൽപ്പെട്ട കുറുമ്പാലക്കാട്ട മലമുകളിൽ നിന്നും വൻ മരങ്ങൾ
മുറിച്ചെന്ന ആരോപണം തെറ്റെന്ന് സ്ഥലയുടമ. ഇത്തവണ കൂടി നികുതി അടച്ച പട്ടയഭൂമിയിൽ നിന്നുമാണ് മരം മുറിച്ചതെന്ന് സ്ഥലയുടമ പറഞ്ഞു. ഇദ്ദേഹവും കുടുംബവും ഇപ്പോൾ വെണ്ണിയോട് വാടക വീട്ടിലാണ് താമസം. കുറുമ്പാല കോട്ടയിലെ സ്വന്തം സ്ഥലത്ത് കുറച്ചു നാളായി ആൾ താമസമില്ല. അതിനാൽ ഷെഡിനോട് ചേർന്നുള്ള സ്ഥലം വൃത്തിയാക്കി കൃഷിയിറക്കുന്നതിന്റെ ഭാഗമായി വട്ട , ചീമ, മുരിക്ക് തുടങ്ങി വെറും പടു മരങ്ങൾ മാത്രമാണ് മുറിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇദ്ദേഹം സ്ഥലത്തില്ലായിരുന്നു. ആ സമയം പണിക്കാർ മരം താഴേക്കെത്തിക്കുന്നതിനായി മരം വലിച്ചപ്പോഴും ട്രാക്ടർ പോയപ്പോഴും ചെളിയും ചാലും ആയിട്ടുണ്ട്. ഇത് വഴി യാത്രികരായ നാട്ടുകാർക്ക് ബുദ്ധിമുട്ടാക്കിയിട്ടുണ്ട്.
അത് നന്നാക്കി നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനിടെ അനാവശ്യമായാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് സ്ഥലയുടമ പറഞ്ഞു.