അപകടാവസ്ഥയിലായ പനമരം ചെറിയപാലം അടിയന്തിരമായി പുനർനിർമ്മിക്കണം – ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി
അപകടാവസ്ഥയിലായ പനമരം ചെറിയപാലം അടിയന്തിരമായി പുനർനിർമ്മിക്കണം – ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി
പനമരം: അപകടാവസ്ഥയിലായ പനമരം ചെറിയപാലം അടിയന്തിരമായി പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി എം.എൽ.എമാരായ ഒ.ആർ.കേളു, ഐ.സി ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ഭരണസമിതി പ്രമേയവും നിവേദനവും നൽകി. അടിയന്തിര പ്രാധാന്യത്തോടെ വിഷയത്തിൽ പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി. പ്രസിഡൻ്റ് ഗിരിജ കൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. പി.ഡി.സജി, മെമ്പർമാരായ സജേഷ് സെബാസ്റ്റ്യൻ, അന്നക്കുട്ടി ഉന്നക്കുന്നേൽ, ജോ. ബി.ഡി.ഒ എം.പി രാജേന്ദ്രൻ, എക്സ്റ്റൻഷൻ ഓഫീസർ സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് മന്ത്രിക്ക് നിവേദനം നൽകിയത്.