“അർബൻ ബാങ്ക് അഴിമതി ആരോപണം”
പ്രതിപക്ഷം മീനങ്ങാടി പഞ്ചായത്ത് ബോർഡ് മീറ്റിങ്ങ് ബഹിഷ്‌കരിച്ചു
1 min read
“അർബൻ ബാങ്ക് അഴിമതി ആരോപണം”
പ്രതിപക്ഷം മീനങ്ങാടി പഞ്ചായത്ത് ബോർഡ് മീറ്റിങ്ങ് ബഹിഷ്‌കരിച്ചു
മീനങ്ങാടി: അർബൻ ബാങ്ക് അഴിമതിയിൽ പേര് ചേർക്കപ്പെട്ട മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ ആരോപണം അന്വേഷിച്ച് നിജസ്ഥിതി പുറത്ത് വരുന്നത് വരെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറിനിൽക്കണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് എൽ.ഡി.എഫ് അംഗങ്ങൾ ബോർഡ് മീറ്റിങ് ബഹിഷ്കരിച്ചു. ഈ ആവശ്യം മീറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ എൽ.ഡി.എഫിലെ മുതിർന്ന അംഗം പി.വി വേണുഗോപാൽ ആവിശ്യപെട്ടെങ്കിലും ഭരണപക്ഷം ഇത് അംഗീകരിച്ചില്ല. തുടർന്ന് എൽ.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് മീറ്റിങ്ങ് ഹാളിന് പുറത്തേക്ക് വരികയായിരുന്നു. തുടർന്ന് നടന്ന യോഗത്തിൽ കെ.കെ വിശ്വനാഥൻ, പി.ടി ഉലഹന്നാൻ, വേണുഗോപാൽ, ലിസി പൗലോസ്, എം.ആർ ശശീധരൻ തുടങ്ങിയവർ സംസാരിച്ചു