കെസിവൈഎം മാനന്തവാടി രൂപത പ്രവർത്തന മാസാചരണത്തിന് തുടക്കമായി
മാനന്തവാടി: കെസിവൈഎം പ്രസ്ഥാനത്തെ അടുത്തറിയാൻ യുവജനങ്ങൾക്ക് കരുത്തുപകരുന്ന ആഗസ്റ്റ് പ്രവർത്തന മാസാചരണത്തിന് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യൂണിറ്റുകളിൽ പതാക ഉയർത്തിയും, ഓൺലൈൻ മീറ്റിംഗുകൾ സംഘടിപ്പിച്ചും, കെസിവൈഎം ആന്തം ആലപിച്ചും യൂണിറ്റുകളിൽ പ്രവർത്തന മാസത്തിന് ആരംഭം കുറിച്ചു.
പ്രവർത്തന മാസാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന ഡയറക്ടറും, മുൻ കെസിവൈഎം മാനന്തവാടി രൂപത അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന ഫാ. ഷിജു ഐക്കരക്കാനായിൽ തിരിതെളിച്ച് നിർവഹിച്ചു. ആർജ്ജവത്തോടെ മികച്ച കർമ്മപദ്ധതികളുമായി മുന്നേറാൻ യുവജനങ്ങൾക്ക് ഈ പ്രവർത്തനമാസാചരണം സഹായകമാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. കെസിവൈഎം മാനന്തവാടി രൂപത ഭാരവാഹികളായ ജിഷിൻ മുണ്ടക്കാതടത്തിൽ, ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ, ഫാ. ആഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ജിയോ ജെയിംസ് മച്ചുക്കുഴിയിൽ, റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, അഭിനന്ദ് കൊച്ചുമലയിൽ, ജിജിന കറുത്തേടത്ത്, സി. സാലി സി.എം.സി. എന്നിവർ സന്നിഹിതരായിരുന്നു