പെയിൻ ആൻറ് പാലിയേറ്റീവ് ക്ലീനിക്കിലേക്ക് സാമ്പത്തിക സഹായം നൽകി
കൽപ്പറ്റ: ഇന്ത്യൻ സീനിയർ ചേംബർ, കൽപ്പറ്റ ശാന്തി പെയിൻ ആൻറ് പാലിയേറ്റീവ് ക്ലീനിക്കിലേക്ക് ഭക്ഷണ വിതരണത്തിനായി സാമ്പത്തിക സഹായം നൽകി. ക്ലിനിക്കിലേക്ക് വരുന്ന രോഗികൾക്ക് വേണ്ടിയാണ് ഇന്ത്യൻ സീനിയർ ചേംബർ സാമ്പത്തിക സഹായം നൽകിയത്. ചേംബർ പ്രസിഡണ്ട് ഡോ. നൗഷാദ് പള്ളിയാൽ ശാന്തി പെയിൻ ആൻറ് പാലിയേറ്റീവ് പ്രസിഡണ്ട് ടി.എസ് ബാബുവിന് ചെക്ക് കൈമാറി. ഇന്ത്യൻ സീനിയർ ചേംബർ നാഷണൽ പ്രസിഡണ്ട് പി.ജെ ജോസ് കുട്ടി, സീനിയർ ചേംബർ കല്പറ്റ ലീജിയൻ സെക്രട്ടറി സന്തോഷ് പട്ടയിൽ, ട്രഷറർ ഒ.ആർ. ദയാനിധി, പി.ബാലകൃഷ്ണൻ, എം.കെ.സോമൻ ഗഫൂർ താനേരി, പി.സഫറുള്ള രശ്മി, പട്ടയിൽ സുനിൽ, പട്ടയിൽ പ്രശാന്ത് എന്നിവർ പങ്കെടുത്തു.