ബഫർസോൺ : കർഷകരുടെ ആശങ്ക അകറ്റണം – നന്മ
ബത്തേരി : ജനവാസ കേന്ദ്രങ്ങളെ ബഫർ സോൺ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നും മലയാള കലാകാരന്മാരുടെ ദേശീയ സംഘടന ‘നന്മ’ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളിലും കലാകാരന്മാർക്ക് കലാവതരണത്തിനുള്ള കലാഗ്രാമങ്ങൾ തുടങ്ങണമെന്നും കലാകാര ക്ഷേമനിധി പെൻഷൻ തുക അയ്യായിരം രൂപ ആക്കണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.വി.സ്റ്റാനി അദ്ധ്യക്ഷത വഹിച്ചു. ബത്തേരി നഗരസഭ ചെയർമാൻ ടി.കെ.രമേഷ് ഉദ്ഘാടനം ചെയ്തു. പി.കെ.സത്താർ, ലോട്ടറി ക്ഷേമനിധി സംസ്ഥാന ചെയർമാൻ പി.ആർ ജയപ്രകാശ്, നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് വിൽസൺ സാമുവൽ, കലാമണ്ഡലം സത്യവൃതൻ, പ്രദീപ് ഗോപാൽ, എ.കെ.പ്രമോദ്, എസ്.ചിത്രകുമാർ, അരവിന്ദൻ മങ്ങാട്, വിശാലാക്ഷി ചന്ദ്രൻ, വിനയകുമാർ അഴിപ്പുറത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :
കെ.വി.സ്റ്റാനി – പ്രസിഡന്റ്, എ.കെ.പ്രമോദ്- സെക്രട്ടറി, എസ്.ചിത്രകുമാർ-ട്രഷറർ.
കെ.ദാസ്, അരവിന്ദൻ മങ്ങാട്, മോഹനൻ, റെസി ഷാജി ദാസ് (വൈസ് പ്രസിഡണ്ടുമാർ).
ടി.ഐ.ജയിംസ്, ശശി താഴത്തുവയൽ, വിനയകുമാർ അഴിപ്പുറത്ത്, വിശാലാക്ഷി ചന്ദ്രൻ (ജോ.സെക്രട്ടറിമാർ).