November 21, 2026

ഇടിവ് തുട‍‍രുന്നു : സ്വർണവില ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില

Share

 

സംസ്ഥാനത്ത് ഇന്നും സ്വർണത്തിന്റെ വില കുത്തനെ കുറഞ്ഞു. കേരളത്തില്‍ ഇന്ന് സ്വർണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു.വിപണിയില്‍ ഗ്രാം 22 കാരറ്റ് സ്വർണത്തിന് 11,465 രൂപയും പവന് 91,720 രൂപയുമായി.

 

കഴി‍ഞ്ഞ കുറച്ചുദിവസമായി സ്വർണവിലയില്‍ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഇടിയാൻ കാരണമായതെന്നാണ് വിലയിരുത്തല്‍. സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴെ ആയതോടെ സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാർക്ക് ആശ്വാസമാണ്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. അന്താരാഷ്ട്ര വിപണിയിലെ പ്രവണതകള്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ സ്വർണവില തുടർച്ചയായി താഴുകയായിരുന്നു. ക്രൂഡ് ഓയില്‍ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.