November 16, 2026

ഭക്തിസാന്ദ്രമായി സന്നിധാനം: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു

Share

 

പത്തനംതിട്ട : മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല ശ്രീകോവില്‍ നട തുറന്നു. തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ കാർമികത്വത്തില്‍ നിലവിലെ മേല്‍ശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിച്ചത്.

 

 

തുടർന്ന് പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും. അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല പുതിയ മേല്‍ശാന്തിയായും, എ. ദാമോദരൻ നമ്പൂതിരി മാളികപ്പുറം പുതിയ മേല്‍ശാന്തിയായും ഇന്ന് ചുമതലയേല്‍ക്കും. വൃശ്ചികം ഒന്നായ നാളെ പുലർച്ചെ മൂന്ന് മണിക്ക് പുതിയ മേല്‍ശാന്തിമാരുടെ കാർമികത്വത്തിലായിരിക്കും നട തുറക്കുക. തീർത്ഥാടകരുടെ സുരക്ഷയ്ക്കായി ഒരേസമയം 5,000 പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തുമായി വിന്യസിപ്പിച്ചിരിക്കുന്നത്. ആറ് ഘട്ടങ്ങളിലായാണ് ഇത്തവണ ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.