ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ ഉപയോഗവും, വിൽപ്പനയും : 5 പേർ അറസ്റ്റിൽ
അമ്പലവയൽ : ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ ഉപയോഗവും, വിൽപ്പനയും നടത്തിവന്ന ലോഡ്ജ് നടത്തിപ്പുകാരനും യുവതിയുമടക്കം 104 .22 ഗ്രാം എം.ഡി.എം.എയുമായി 5 പേർ അറസ്റ്റിൽ
അമ്പലവയൽഎടയ്ക്കൽ ഗുഹയ്ക്കടുത്ത് എടയ്ക്കൽ ഹോളിഡെ ഹോംസ് ലോഡ്ജ് നടത്തിപ്പുകാരനും യുവതിയുമടക്കം 5 പേരാണ് 104.22 ഗ്രാം മാരകരാസ ലഹരി എം.ഡി.എം. എ യുമായി അറസ്റ്റിലായത്.
എടയ്ക്കൽ ഗുഹയ്ക്ക സമീപത്തുള്ള ഹോളിഡെ ഹോംസ് എന്ന ലോഡ്ജിൽ നിന്നും പാലക്കാട് വടക്കൻചേരി മംഗലം അഞ്ചുമൂർത്തി പൂക്കാട് വീട്ടിൽ അക്ബർ (50), കമ്പളക്കാട് വരിത്തോട്ടിൽ വീട്ടിൽ മുഹമ്മദ് റിഷാദ് (33) , പടിഞ്ഞാറത്തറ വാരാമ്പറ്റ കൊല്ലരുതൊടിയിൽ മുംതാസ് (20) , ലോഡ്ജ് നടത്തിപ്പുകാരനും കേസിലെ മുഖ്യപ്രതിയുമായ കമ്പളക്കാട് വാരിത്തോട്ടിൽ മുഹമ്മദ് ഷെഫിക് (34) , സുഹൃത്തും ലോഡ്ജ് നടത്തിപ്പിനായി പണം മുടക്കിയ മടക്കിമല പറളികുന്ന് പോക്കാട്ട് വീട്ടിൽ വിവേക് ശിവദാസൻ (34) എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവി എസ് .ദേവ മനോഹർ ഐ.പി.എസിൻ്റെ മേൽനോട്ടത്തിൽ ജില്ലാ നർക്കോട്ടിംഗ് സെൽ ആൻ്റ് ജെൻ്റർ ജസ്റ്റീസ് ഡി വൈ എസ് പി മനോഹരൻ തച്ചമ്പ ത്തിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , അമ്പലവയൽ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് അമ്പലവയൽഎസ്. എച്ച് . ഒ എസ്. ഐ ജെസ് വിൻ ജോയി പ്രതികളെ അറസ്റ്റ് ചെയ്തത്.
ലോഡ്ജ് മുറിയിലെ ഡ്രസിംഗ് ടേബിളിൻ്റെ ഡ്രോയിൽ ഒളിച്ച നിലയിൽ രണ്ട് പാക്കറ്റുകളിലായി കാണപ്പെട്ട 104.22 ഗ്രാം എം.ഡി.എം.എയും എം. ഡി . എം. എ ചെറിയ അളവുകളിലായി വിൽപ്പന നടത്താൻ ഉപയോഗിക്കുന്ന 74 സിപ് ലോക്ക് കവറുകളും പ്രതികളുടെ മൊബേൽ ഫോണുകളും പരിശോധനയിൽ കണ്ടെടുത്തു പ്രതി കൾക്കെതിരെ എൻ.ഡി.പി. എസ് നിയമപ്രകാരം കേസെടുത്തു
അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആൻ്റ ണി അന്വേഷണം ഏറ്റെടുത്ത് പ്രതികളെ റിമാൻ്റ് റിപ്പോർട്ട് തയ്യാറാക്കി സുൽത്താൻബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി . പ്രതികളെ കോടതി 14 ദിവസത്തെയ്ക്ക് റിമാൻ്റ് ചെയ്തു. യുവതിയെ മാനന്തവാടി ജില്ലാ ജയിലിലും മറ്റു 4 പ്രതികളെ വൈത്തിരി സബ് ജയിലിലും പാർപ്പിച്ചു വരികയാണ്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആൻ്റണി പറഞ്ഞു
