നിരക്ക് വര്‍ധന അംഗീകരിച്ച് ഗതാഗതമന്ത്രി ; ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു
സംസ്ഥാനത്ത് ഇനി ഓട്ടോ-ടാക്സി യാത്രകള്‍ക്ക് ചെലവേറും. യാത്രാനിരക്ക് വർധിപ്പിക്കാനുള്ള തൊഴിലാളി സംഘടനകളുടെ ആവശ്യം ഗതാഗതമന്ത്രി സി.പി.ജോണ്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു.
വിഷയം പഠിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കും. ജനുവരി ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും തൊഴിലാളി സംഘടന പ്രതിനിധികള്‍ അറിയിച്ചു. കമ്മിഷൻ അന്വേഷണം നടത്തുമ്പോള്‍ ഓരോ യൂണിയനുകള്‍ക്കും അവരവരുടെ നിരക്കുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കാം. ഓട്ടോ ഡ്രൈവർമാർക്ക് ഇഎസ്ഐ നല്‍കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും അവർ കൂട്ടിച്ചേർത്തു. മന്ത്രി സി.പി. ജോണും വിഷയത്തില്‍ പ്രതികരിച്ചു. തൊഴിലാളി സംഘടന പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചതെന്നും മന്ത്രി. ഓട്ടോ ടാക്സി നിരക്കുകള്‍ 2022 ലാണ് പരിഷ്കരിച്ചത്.
നിരക്ക് പരിഷ്കരിക്കണമെന്ന് ട്രേഡ് യൂണിയനുകളുടെ ആവശ്യം സർക്കാർ തത്വത്തില്‍ അംഗീകരിച്ചു. അതിനായി കമ്മീഷനെ നിയോഗിക്കും. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരാനുള്ള നടപടികള്‍ സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
