October 30, 2026

സ്വ‍‍ര്‍ണവിലയില്‍ വൻ ഇടിവ് : ഇന്ന് കുറഞ്ഞത് 1240 രൂപ, വെളളി വിലയും കുറഞ്ഞു

Share

 

സംസ്ഥാനത്ത് സ്വ‍‍ർണ വിലയില്‍ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വ‍‌ർണം ഗ്രാമിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് (8 ഗ്രാം) 1240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തില്‍ സ്വ‍ർണം ഗ്രാമിന് 13,040 രൂപയിലും പവന് 1,04,320 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ഗോള്‍ഡ് ആന്റ് സില്‍വ‍‌ർ മെ‍‌ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

 

കഴിഞ്ഞ ദിവസം സ്വ‍ർണ വിലയില്‍ മാറ്റമില്ലാതെ പവന് 1,05,560 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്.

 

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 210 രൂപയിലും 10 ഗ്രാമിന് 2,100 രൂപയിലുമാണ് വ്യാപാരം നടക്കുക.


Share
Copyright © All rights reserved. | Newsphere by AF themes.