October 30, 2026

വിൽപനയ്ക്കായി സൂക്ഷിച്ച ഒൻപത് ലിറ്റർ വ്യാജമദ്യവുമായി പിടിയിൽ

Share

 

ബത്തേരി : വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒൻപത് ലിറ്റർ വ്യാജമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി താലൂക്കിലെ നടവയൽ വില്ലേജിൽ കാര്യംമ്പാതിക്കുന്ന് ഭാഗം തേക്കനാംക്കുന്നേൽ വീട്ടിൽ ജിനിഷ് മാത്യുവിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.

 

 

 

മുത്തങ്ങയിലെ കുമഴി ഭാഗത്ത് ചുക്കാനിക്കുന്നി ഉന്നതിക്ക് സമീപമുള്ള നമ്പറിടാത്ത ഒറ്റമുറിക്കടയിൽ വിൽപനയ്ക്കായി സൂക്ഷിച്ച വ്യാജമദ്യമാണ് പിടികൂടിയത്. വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ഷഹബാസ് അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

 


Share
Copyright © All rights reserved. | Newsphere by AF themes.