October 22, 2026

സംസ്ഥാനത്ത് റയില്‍ ഗതാഗതം താളംതെറ്റി : ആറ് ട്രെയിനുകള്‍ റദ്ദാക്കി, നിരവധി ട്രെയിനുകള്‍ വൈകും

Share

 

പാറശാലയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താറുമാറായി.

 

തിരുവനന്തപുരം-നാഗർകോവില്‍ റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ബിലാസ്പുർ-തിരുനെല്‍വേലി എക്സ്പ്രസിന്റെ എൻജിൻ പാളം തെറ്റിയതോടെയാണ് ട്രെയിൻ ഗതാഗതം താളംതെറ്റിയത്.

 

വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. പാറശാല റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിൻ നിർത്തിയതിനു പിന്നാലെ എൻജിന്റെ നാലു ചക്രങ്ങള്‍ പാളം തെറ്റുകയായിരുന്നു. തുടർന്ന് പാളം തെറ്റിയ എൻജിനും ട്രെയിനും സ്ഥലത്തുനിന്ന് നീക്കി. അപകടത്തില്‍ ആർക്കും പരുക്കേറ്റിട്ടില്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും റെയില്‍വേ അറിയിച്ചു.

 

 

ട്രാക്കില്‍ വീണ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്. മണ്ണ് പൂർണമായും നീക്കിയശേഷം പരിശോധനകള്‍ പൂർത്തിയാക്കിയാലേ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. യാത്രക്കാരുടെ സൗകര്യാർഥം ബസ് സർവീസ് ഏർപ്പെടുത്തുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

 

മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ തടസ്സം തിരുവനന്തപുരം-നാഗർകോവില്‍ പാതയിലെ ട്രെയിൻ സർവീസുകളെ സാരമായി ബാധിച്ചു. ഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ യാത്രക്കാർ ട്രെയിൻ സർവീസുകളെക്കുറിച്ചുള്ള പുതിയ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

 

റദ്ദാക്കിയ ട്രെയിനുകള്‍

 

∙ തിരുവനന്തപുരം നോർത്ത്-നാഗർകോവില്‍ പാസഞ്ചർ(56306)

∙ നാഗർകോവില്‍ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ(56309)

∙ നാഗർകോവില്‍- കൊല്ലം ജംക്‌ഷൻ പാസഞ്ചർ

∙ കൊല്ലം ജംക്‌ഷൻ-നാഗർകോവില്‍ പാസഞ്ചർ

∙ തിരുവനന്തപുരം നോർത്ത്-നാഗർകോവില്‍ പാസഞ്ചർ(56310)

∙ നാഗർകോവില്‍ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56305)പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകള്‍

 

∙ താംബരം- തിരുവനന്തപുരം സെൻട്രല്‍ സ്പെഷല്‍

∙ മധുരൈ- പുനലൂർ എക്സ്‌പ്രസ്

∙ താംബരം- തിരുവനന്തപുരെ സെൻട്രല്‍ അമൃത് ഭാരത് എക്സ്‌പ്രസ്

 

പുറപ്പെടാൻ വൈകിയ ട്രെയിനുകള്‍

 

∙ കന്യാകുമാരി- മംഗളൂരു സെൻട്രല്‍ പരശുറാം എക്സ്‌പ്രസ്

∙ നാഗർകോവില്‍-പുനലൂർ പാസഞ്ചർ

∙ പുനലൂർ- കന്യാകുമാരി പാസഞ്ചര്‌

∙ തിരവനന്തപുരം സെൻട്രല്‍-താംബരം എക്സ്‌പ്രസ്

 

ഗുരുവായൂർ- ചെന്നൈ എഗ്‍മോർ എക്സ്‌പ്രസ്, പുണെ-കന്യാകുമാരി എക്സ്‌പ്രസ് എന്നിവയും വൈകുമെന്ന് റെയില്‍വേ അറിയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.