October 15, 2026

നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ 

Share

 

ബത്തേരി : വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും, വയനാട് എക്സൈസ് ഇന്റലിജൻസും, സുൽത്താൻ ബത്തേരി നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിൽ സുൽത്താൻ ബത്തേരി ഗാന്ധി ജംഗ്ഷനിൽ മൈത്രി ബിൽഡിങ്ങിൽ കട നടത്തിവരുന്ന ബത്തേരി മുള്ളൻകുന്ന് സ്വദേശി പാലക്കൽ വീട്ടിൽ വിനോദ് കുമാർ (44)എന്നയാളുടെ കടയിൽ നിന്നും 186 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

 

വയനാട് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ. എം. കെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ്. എൻ, സുൽത്താൻബത്തേരി നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കുമാർ.ടി , പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അക്ഷര ജ്യോതി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഹരിദാസ്. സി. വി എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി, അനീഷ് എ. എസ്, വിനോദ് പി ആർ, ചാൾസ് കുട്ടി. ടി. ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻ. കെ, സുരേഷ്. എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി.വി.കെ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ എക്സൈസിന്റെയും മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിന്റെയും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.