സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
പടിഞ്ഞാറത്തറ : കാവുമന്ദം തരിയോട് 8-ആം മൈല്‍, കാരനിരപ്പേല്‍ വീട്ടില്‍ ഷിജു @ കുരിശ് ഷിജു (46) വിനെയാണ് കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കിയത്. വധശ്രമം, ദേഹോപദ്രവം, പിടിച്ചുപറി, അതിക്രമിച്ച് കടക്കല്‍, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, സ്ത്രീകള്ക്കെ തിരെയുള്ള അതിക്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിച്ചു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി എസ്.ദേവമനോഹർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം വയനാട് ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
