October 10, 2026

ഉച്ചത്തില്‍ പാട്ടുവച്ചാല്‍ ട്രെയിനിന് പുറത്ത് ! ഇറക്കിവിടാൻ നിയമഭേദഗതി

Share

 

സഹയാത്രികള്‍ക്ക് ശല്യമാകുന്ന രീതിയില്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർക്ക് ഇനി പാതിവഴിയില്‍ യാത അവസാനിപ്പിക്കേണ്ടി വരും. അത്തരം യാത്രക്കാരെ ട്രെയിനില്‍ നിന്ന് ഇറക്കിവിടും. 1000 രൂപ പിഴയും ചുമത്തും. ടിക്കറ്റ് റദ്ദാക്കി ഇറക്കിവിടാൻ നിയമത്തില്‍ ഭേദഗതി വരുത്തി റെയില്‍വേ. ഇത് പ്രാബല്യത്തിലായി. വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണിത്.

 

ഉച്ചത്തിലുള്ള ശബ്ദത്തില്‍ വീഡിയോ കാണുന്നവർക്കും ബാധകമാണ്. ടി.ടി.ഇയുടെ നിർദ്ദേശം അവഗണിച്ചാല്‍ ആറു മാസംവരെ തടവു ശിക്ഷയും 5,000 രൂപാവരെ പിഴയും ചുമത്താം. ഇയർ ഫോണുപയോഗിച്ച്‌ പാട്ടു കേള്‍ക്കുന്നതില്‍ തടസമില്ല.1989ലെ റെയില്‍വേ ആക്ടിലെ 145(2) വകുപ്പ് അനുസരിച്ച്‌ സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാമെങ്കിലും ശിക്ഷ നിർദ്ദേശിച്ചിരുന്നില്ല. ജനവിശ്വാസ് അമന്റ്മെന്റ് ഒഫ് പ്രൊവിഷൻസ് ആക്‌ട് 2026 അനുസരിച്ചാണ് ഭേദഗതി വരുത്തിയത്. യാത്രക്കാർക്ക് 139 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ, ടി.ടി.ഇയോട് നേരിട്ടോ, റെയില്‍ ആപ്പിലോ പരാതിപ്പെടാം.


Share
Copyright © All rights reserved. | Newsphere by AF themes.