ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം : 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ സുരുചിക്കും കമല്ജീതിനും സ്വര്‍ണ്ണത്തിളക്കം
ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. 10 മീറ്റർ എയർ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യൻ താരങ്ങളായ സുരുചി സിങ്ങും കമല്‍ജീതും ചേർന്ന് സ്വർണം നേടി. ഫൈനലില്‍ 484.6 പോയിന്റുകള്‍ നേടിക്കൊണ്ടാണ് ഇന്ത്യൻ സഖ്യം സ്വർണ്ണനേട്ടം കൈവരിച്ചത്.
ഈ മികച്ച പ്രകടനത്തോടെ പുതിയ ഏഷ്യൻ റെക്കോർഡും ഇന്ത്യൻ ജോഡി തങ്ങളുടെ പേരില്‍ കുറിച്ചു. നേരത്തെ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് സുരുചിയും കമല്‍ജീതും ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ സീരീസില്‍ 196 പോയിന്റും രണ്ടാം സീരീസില്‍ 195 പോയിന്റും നേടി ആകെ 391 പോയിന്റോടെ മുന്നിലെത്തിയ ഇന്ത്യൻ സഖ്യം, മൂന്നാം സീരീസില്‍ 196 പോയിന്റ് കൂടി സ്വന്തമാക്കി ആകെ 587 പോയിന്റോടെ (29 ഇന്നർ 10s അടക്കം) ഒന്നാമതായി ഫൈനല്‍ ബർത്ത് ഉറപ്പിച്ചു.
വ്യക്തിഗത ഇനങ്ങളിലുണ്ടായ തിരിച്ചടികള്‍ മറികടന്നാണ് ഇരുവരുടെയും ഈ മിന്നുന്ന തിരിച്ചുവരവ്. വനിതാ ക്രിക്കറ്റ് ടീം നേരത്തെ സ്വർണം പ്രതിരോധിച്ചതിന് പിന്നാലെ, നിലവിലെ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വർണ്ണമെഡലാണിത്.
