September 14, 2026

പ്ലസ് ടു പാസായവര്‍ക്ക് ബാങ്ക് ജോലി : 2049 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Share

 

ബാങ്ക് ഓഫ് ബറോഡയുടെ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി കമ്പനിയായ ബറോഡ ഗ്ലോബല്‍ ഷെയേഡ് സർവീസസ് ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ ജോലി നേടാൻ സുവർണാവസരം. ബാങ്കിംഗ്, ഡിജിറ്റല്‍ ബാങ്കിംഗ്, ട്രേഡ് ഫിനാൻസ്, സെയില്‍സ്, കളക്ഷൻ, സപ്പോർട്ട് തുടങ്ങി 18 തസ്തികകളിലായി 2049 ഒഴിവുകളാണുള്ളത്. പ്ലസ് ടു, ബിരുദം, എംകോം, എംബിഎ, സിഎ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

 

യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ഈ മാസം 30 വരെ ഓണ്‍ലൈനായോ ഇമെയില്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്.

 

ഒഴിവുകള്‍

 

ഫീല്‍ഡ് കളക്ഷൻ ഓഫീസർ – 400

 

ഡിജിറ്റല്‍ ഓണ്‍ ബോഡിംഗ് സെപ്ഷ്യലിസ്റ്റ് – 400

 

സെയില്‍സ് ഓഫിസർ (ലോണ്‍) – 350

 

അപ്രന്റീസ് (ടെലി കോളിംഗ്) – 150

 

ടെലി കളക്ഷൻ ഏജന്റ് – 100

 

എക്സിക്യൂട്ടീവ് – എടിഎം/ റീകണ്‍സിലിയേഷൻ ഡെബിറ്റ് കാർഡുകള്‍ – 40ഉദ്യോഗാർഥികളുടെ തസ്തിക തിരിച്ചുള്ള സെലക്ഷൻ രീതി, പരീക്ഷ കേന്ദ്രങ്ങള്‍ തുടങ്ങിയവ സ്ഥാപനത്തിന്റെ വെബ്സൈറ്റിലെ കരിയർ പേജില്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കിയതിനുശേഷം മാത്രം ഉദ്യോഗാർഥികള്‍ അപേക്ഷിക്കുക.

 

അപേക്ഷ രണ്ട് രീതിയില്‍ നല്‍കാവുന്നതാണ്. [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയച്ചോ www.bgss.in എന്ന വെബ്സൈറ്റിലെ കരിയർ പേജില്‍ നേരിട്ട് ഓണ്‍ലൈൻ ആയോ അപേക്ഷ നല്‍കാവുന്നതാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.