September 14, 2026

തൊണ്ടിമുതലായ ഹാൻസ് മോഷ്ടിച്ച സംഭവം ; പൊലീസുകാരന് സസ്‌പെന്‍ഷന്‍

Share

 

ബത്തേരി : സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതല്‍ മോഷ്ടിച്ചു കടത്തിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ബത്തേരി പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സബിത്തിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. വയനാട് ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹറാണ് അടിയന്തര നടപടി സ്വീകരിച്ചത്.

 

 

സ്‌റ്റേഷന്‍ വളപ്പില്‍ തൊണ്ടിമുതല്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ഏഴു ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങളാണ് സബിത്ത് കടത്തിക്കൊണ്ടുപോയത്. സംഭവത്തില്‍ അന്വേഷണ ചുമതലയുണ്ടായിരുന്ന ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ കരീം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി എടുത്തത്. തൊണ്ടിമുതല്‍ മോഷണം നടത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണവും കൂടുതല്‍ കര്‍ശനമായ നിയമനടപടികളും തുടരുമെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

 


Share
Copyright © All rights reserved. | Newsphere by AF themes.