August 31, 2026

റെയില്‍വേയില്‍ ജോലി നേടാം ; 4,400-ലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share

 

സതേണ്‍ റെയില്‍വേയില്‍ വിവിധ തസ്തികകളിലായി 4,471 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ മാത്രം 777 ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട മേഖലയില്‍ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

 

ചില തസ്തികകളിലേക്ക് പത്താം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം. ദക്ഷിണ റെയില്‍വേയുടെ പരിധിയില്‍ വരുന്ന ഉദ്യോഗാർത്ഥികള്‍ക്ക് മാത്രമാണ് ഈ അവസരമുള്ളത്. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 27.

 

തെരഞ്ഞെടുപ്പ് രീതി

 

യാതൊരുവിധ പരീക്ഷകളും ഉണ്ടായിരിക്കില്ല. യോഗ്യതാ പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തെരഞ്ഞെടുപ്പ്.

 

ഫ്രഷർ വിഭാഗത്തിന് പത്താം ക്ലാസിലെ മാർക്കും, എക്സ്-ഐടിഐ വിഭാഗത്തിന് പത്താം ക്ലാസിലെയും ഐടിഐയിലെയും മാർക്കുകള്‍ തുല്യമായി പരിഗണിച്ചും, എംഎല്‍ടി വിഭാഗത്തിന് പ്ലസ് ടു മാർക്കും കണക്കാക്കിയാണ് മെറിറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.