ഓണാഘോഷത്തിനിടെ ദാരുണാന്ത്യം ; വടംവലി മത്സരത്തില്‍ പങ്കെടുത്ത 27കാരൻ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട് : ശ്രീകൃഷ്ണപുരത്ത് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതകുർശ്ശി സ്വദേശി പ്രവീണ്‍കുമാർ (27) ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടത്ത് വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം.
ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള വടംവലി മത്സരത്തില്‍ പ്രവീണ്‍കുമാർ പങ്കെടുത്തിരുന്നു. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം സമീപം മാറിയിരുന്നു. ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
