August 26, 2026

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Share

 

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനമാണ് ഇന്ന് വിശ്വാസികള്‍ ആഘോഷിക്കുന്നത്. ഇത്തവണ ഒന്നാം ഓണമായ ഉത്രാടത്തിനൊപ്പമാണ് നബിദിനമെന്നതും ശ്രദ്ധയമാണ്.

 

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാൻ വിപുലമായ പരിപാടികളാണ് മദ്രസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച്‌ കുട്ടികളുടെ റാലികള്‍ നടക്കും. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.

 

ഇതിനോടൊപ്പം തന്നെ മൗലിദ് പാരായണവും അന്നദാനവും ഉണ്ടാകും. റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്.

 

 

കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഉദാത്ത സന്ദേശം ലോകത്തിന് സമ്മാനിച്ച പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ ഏവർക്കും നബിദിനാശംസകള്‍ നേരുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മഹത്തായ സന്ദേശമാണ് മുഹമ്മദ് നബി ലോകത്തിന് പകർന്നുനല്‍കിയതെന്ന് നബി ദിനം ആശംസിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

വിദ്വേഷവും അസഹിഷ്ണുതയും വർധിക്കുന്ന കാലത്ത് ഈ വിശ്വമാനവിക സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്. നബിദിനാചരണങ്ങള്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം കൂടുതല്‍ ജനങ്ങളിലെത്തിക്കാൻ സഹായകമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകള്‍ നേരുന്നതായി അദ്ദേഹം കുറിച്ചു.

 


Share
Copyright © All rights reserved. | Newsphere by AF themes.