August 23, 2026

എസ്ബിഐയില്‍ ജോലി നേടാൻ അവസരം : 1538 ഒഴിവുകള്‍ ; ബിരുദക്കാർക്ക് അപേക്ഷിക്കാം 

Share

 

എസ്ബിഐയില്‍ ജോലി നേടാൻ അവസരം. എസ്ബിഐ ബാക്ക്ലോഗ് ഒഴിവുകള്‍ നികത്തുന്നതിനുള്ള പ്രത്യേക റിക്രൂട്ട്മെന്റ് നടപടികളുടെ ഭാഗമായി 1538 ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് റെയില്‍വേയുടെ ഔദ്യോഗിക പോർട്ടല്‍ വഴി അപേക്ഷിക്കാം.

 

എസ്ടി, എസ്.സി ഓബിസി വിഭാഗത്തിലെ ബാക്ക്ലോഗ് ഒഴിവുകളിലേക്ക് ആണ് നിലവില്‍ നിയമനം നടത്തുന്നത്. ഉദ്യോഗാർത്ഥികള്‍ക്ക് ഏതെങ്കിലും ഒരു പ്രദേശത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ഒരു വിഭാഗത്തിലേക്ക് ഒരു തവണ മാത്രമേ പരീക്ഷ എഴുതാനും സാധിക്കൂ. തിരഞ്ഞെടുക്കുന്ന പ്രദേശത്തിനോ കേന്ദ്രഭരണ പ്രദേശത്തിനോ അനുയോജ്യമായ ഭാഷാപ്രാവീണ്യം ഉദ്യോഗാർത്ഥി നേടിയിരിക്കണം.

 

 

 

അംഗീകൃത സർവ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥിയുടെ പ്രായം 20 വയസില്‍ കുറയാനോ 28 വയസില്‍ കൂടാനോ പാടില്ല. അർഹരായ സംവരണ വിഭാഗക്കാർക്ക് പ്രായത്തിന്റെ ഇളവ് ലഭിക്കും. ഉദ്യോഗാർത്ഥികള്‍ എസ്ബിഐ കരിയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

 

പരീക്ഷകള്‍ക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കേന്ദ്രങ്ങളുണ്ട്. 750 രൂപയാണ് പരീക്ഷ ഫീസ്. എസ്.സി, എസ്ടി വിഭാഗക്കാർക്കും, ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്ക് അപേക്ഷ ഫീസില്ല.


Share
Copyright © All rights reserved. | Newsphere by AF themes.